യുവമോർച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി യോഗം യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ് ഉദ്ഘാടനം ചെയ്തു
യുവമോർച്ച തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി യോഗം ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആദിത്യദേവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് നവീൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും പ്രഭാരിയുമായ എം.കൃഷ്ണകുമാർ മാഷ് എന്നിവർ ആശംസകൾ അറിയിച്ചു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ, വൈസ് പ്രസിഡന്റ് സഞ്ജു, സെക്രട്ടറി ശരത് ബാലൻ, ട്രഷറർ ശ്രീജിത്ത്, കമ്മിറ്റി അംഗങ്ങളായ വിഷ്ണു, നിതിൻ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
#BJYM_TRIPUNITHURA
#BJYM_ERNAKULAM


Comments
Post a Comment