ദേശീയ സെക്രട്ടറി ശ്രീ ശ്യാംരാജിൻ്റെ നേതൃത്വത്തിൽ ആദർരിനെ ആദരിച്ചു
ദേശീയ പഞ്ച ഗുസ്തി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുടക്കുഴയുടെ അഭിമാനമായ ശ്രീ ആദർശിനെ BJP യുവമോർച്ചയുടെ ദേശീയ സെക്രട്ടറി ശ്രീ ശ്യാംരാജിൻ്റെ നേതൃത്വത്തിൽ അധർഷിൻ്റെ വസതിയിൽ വെച്ച് ആദരിക്കുകയുണ്ടായി. തുർക്കിയിൽ നടക്കുന്ന അന്തർ ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു. കൂടാതെ ശ്രീ നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന സർക്കാരിൻ്റെ 8അം വാർഷികത്തോടനുബന്ധിച്ച് ഇത് വരെ നടപ്പിലാക്കിയിട്ടുളള ജനക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളേയുംകുറിച്ചുള്ള ലഘുലേഖ ആദർശിന് കൈമാറുകയും ചെയ്തു.
യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ശ്രീ വിഷ്ണു സുരേഷ്, ജില്ല വൈസ് പ്രസിഡൻ്റ് ശ്രീ കൃഷ്ണകുമാർ, BJP മണ്ഡലം പ്രസിഡൻ്റ് ശ്രീ രാകേഷ്, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീ രാജേഷ് കുമാർ, BJP മുടക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അരുൺ കെ രാജൻ, പഞ്ചായത്ത് പ്രഭാരിയും,മണ്ഡലം സെക്രട്ടറിയുമായ ശ്രീ രതീഷ് കുമാർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ വിജയകുമാർ, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീമതി സവിത വിനോദ്, BJP വർഡ് മെമ്പറും മണ്ഡലം വൈസ് പ്രസിഡൻ്റുമായ ശ്രീമതി നിഷ സന്ദീവ്, 72അം ബൂത്ത് പ്രസിഡൻ്റ് ശ്രീ അനന്തു ,73അം ബൂത്ത് ജനറൽ സെക്രട്ടറി ശ്രീ വിനോദ് പനമ്പിള്ളി മറ്റ് പാർട്ടി പ്രവർത്തകരും പങ്കെടുത്തു






Comments
Post a Comment