BJPകുന്നത്ത്നാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

 സ്വർണ്ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി പിണറായി വിജയൻ രാജി വെയ്ക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് BJPകുന്നത്ത്നാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിമറ്റം ടൗണിൽ വൻ പ്രതിഷേധ മാർച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. മണ്ഡലം ജന: സെക്രട്ടറി സുമേഷ് സോമൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീ അഭിലാഷ് KS അധ്യക്ഷത വഹിച്ചു. OBC മോർച്ച ജില്ലാ ഉപധ്യക്ഷൻ ശ്രീ PN അശോകൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. SC മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ CM മോഹനൻ , യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് , യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ കൃഷ്ണകുമാർ തുടങ്ങീ നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ അണിനിരന്നു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾച്ച് പ്രതിഷേധ സംഗമത്തിൽ ആഹ്വാനം ചെയ്തു.






Comments

Popular Posts