യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം ഹൈകോർട്ട് ജംഗ്ഷനിൽ കറുപ്പാട്ടം സാംസ്കാരിക പ്രതിഷേധ സംഗമം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ റോഡിലൂടെ പോകുമ്പോൾ കിലോമീറ്ററുകൾ അപ്പുറത്ത് പോലും റോഡിൽ കറുത്ത മാസ്ക്ക്, ഷർട്ട്, മുതലായ കറുത്ത വസ്ത്രങ്ങൾ ധരിച്ച ആളുകളെ പിണറായി പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും, ക്രൂരമായി മർദ്ധിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം ഹൈ കോർട്ട് ജംഗ്ഷനിൽ കറുപ്പാട്ടം എന്ന സാംസ്കാരിക പ്രതിഷേധ സംഗമം നടത്തി.
മുഖ്യമന്ത്രിക്ക് എതിരെ പാട്ടും മേളവും കറുത്ത വസ്ത്രങ്ങളും തീർത്താണ് യുവമോർച്ച പ്രതിഷേധിച്ചത്.
ജനിച്ച നാട്ടിൽ ജനിച്ച മണ്ണിൽ എന്ത് ധരിക്കണമെന്നും ഏത് കളർ ധരിക്കണമെന്നും എവിടെ നിക്കണമെന്നുമുള്ള തിട്ടൂരവുമായി ഒരു മുഖ്യമന്ത്രിയും പോലീസും പരിവാരങ്ങളും വരേണ്ടതില്ലാ. അത്തരത്തിലുള്ള തിട്ടൂരങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിയുക തന്നെ ചെയ്യുമെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് പറഞ്ഞു.
നിങ്ങളുടെ പോലീസ് തീർക്കുന്ന ഏത് വലയവും ഭേദിച്ച് യുവമോർച്ച പ്രവർത്തകർ ചങ്കൂറ്റത്തോടെ പ്രതിഷേധം ഉയർത്തുക തന്നെ ചെയ്യും. അതാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയ മുഖ്യമന്ത്രിയെ വൻ സുരക്ഷ സംവിധാനങ്ങളെ മറികടന്ന് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയതും.
ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ഐ റ്റി സെൽ കൺവീനർ പ്രശാന്ത് ഷേണായി, അമൽ മുകുന്ദ്, സരുൺ, രാജേഷ്, അവന്തിക, സിയോൺ, അഭിജിത്ത്, അനുരൂപ് തുടങ്ങിയവർ നേത്യത്വം നൽകി.






Comments
Post a Comment