നിരാമയ രക്തദാന ക്യാംപയിനിങ്ങ് - ABVP

 നിരാമയ രക്തദാന ക്യാംപയിനിങ്ങ് - ABVP









അതിജീവനത്തിന്റെ കരുതൽ  എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എബിവിപി സംസ്‌ഥാന വ്യാപകമായി നടത്തുന്ന നിരാമയ രക്തദാന ക്യാംപയിനിങ്ങിന്റെ  ഭാഗമായി  ABVP സംസ്ഥാന എഡ്യൂക്കേഷണൽ സെൽ കൺവീനർ കൃഷ്ണകുമാർ മാഷ് ,  ABVP സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഈശ്വരപ്രസാദ് , ABVP എറണാകുളം ജില്ലാ പ്രസിഡൻ്റ് ആര്യൻ എന്നിവർ രക്തം നൽകി.
നമ്മുടെ നാട് ഒരു പ്രതിസന്ധി നേരിടുന്ന സമയത്ത്  ഒറ്റക്കെട്ടായ് അതിനെ അതിജീവിക്കാൻ നമുക്ക് സാധിക്കും... ഓരോരുത്തരും കോവിഡ് വാക്സിൻ കുത്തിവെപ്പിനുമുൻപ് രക്തം ദാനം ചെയ്ത്, വരും ദിവസങ്ങളിൽ ആശുപത്രികളിൽ രക്തത്തിൻ്റെ കുറവ് ഉണ്ടാവാതിരിക്കാനും രക്തദാനത്തിൻ്റെ  മഹത്തായ സന്ദേശം എല്ലാവരിലേക്കും  പകർന്നുകൊടുക്കേണ്ടതിൻ്റെ ആവിശ്യകത  എന്താണെന്ന്  കൃഷ്ണകുമാർ മാഷ് വ്യക്തമാക്കി.
എബിവിപിയുടെ നിരാമയ രക്തദാന ക്യാംപയിനിങ്ങിന്റെ ഭാഗമായി വരും ദിവസങ്ങളിൽ എറണാകുളം ജില്ലയിലെ എല്ലാ നഗരങ്ങളിലും 100 ഓളം പ്രവർത്തകർ രക്തം ദാനം ചെയ്യുമെന്ന് ജില്ലാ പ്രസിഡൻ്റ് ആര്യൻ അറിയിച്ചു.
#ABVP

Comments

Popular Posts