റിപ്പോർട്ടർ ചാനലിന്റെ ഇരട്ടത്താപ്പ് എന്താണെന്നു എല്ലാർക്കും കൃത്യമായി തന്നെ അറിയാം

 റിപ്പോർട്ടർ ചാനലിന്റെ  ഇരട്ടത്താപ്പ് എന്താണെന്നു എല്ലാർക്കും കൃത്യമായി തന്നെ അറിയാം .....

എബിവിപി പെട്രോൾ വിലവർത്തനവിനെതിരെ കൃത്യമായി നിലപാട് എടുത്തിട്ടുണ്ട് എന്നത് ശരിയാണ്, എന്നാൽ എബിവിപി യുടെ പ്രസ്താവനയിൽ എബിവിപി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉയർത്തി എന്ന നിലക്കാണ് റിപ്പോർട്ടർ ചാനൽ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആ പോസ്റ്റ് വായിച്ചാൽ കൃത്യമായി മനസ്സിലാകും പെട്രോൾ വില പിടിച്ചു നിർത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു തയാറാകണം എന്നാണ് എബിവിപി പ്രസ്‌താവനയിൽ പറയുന്നത്. എന്നാൽ കേന്ദ്ര സർക്കാരിനെ എബിവിപി വിമർശിച്ചു എന്ന രീതിയിൽ വാർത്ത നൽകിയതിന്റെ രാഷ്ട്രീയം എന്താണെന്നു അറിയാം... 

എന്നാൽ ഏകദേശം 34 രൂപയോളം കേന്ദ്രനികുതിയും 23 രൂപയോളം സംസ്ഥാന നികുതിയും ഉള്ള പ്പോൾ കേന്ദ്ര സർക്കാരിനെ മാത്രം പറഞ്ഞിട്ടു കാര്യമില്ലന്ന് അറിയാം, വിവിധ  സംസ്ഥാനങ്ങളുടെ ധനകാര്യ മന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും ഉൾപ്പെടുന്ന പാനൽ വിചാരിച്ചാൽ മാത്രമേ പെട്രോൾ വില GST ൽ വരുകയൊള്ളൂ....

അതു കൊണ്ട് തന്നെ ABVP യുടെ പ്രസ്ഥാനവനയിൽ കൃത്യമായി തന്നെ പെട്രോൾ വില കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു മിച്ച് നിൽക്കുകയും ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാൻ ശ്രമിക്കുകയും ചെയ്യണം എന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്....

എന്നാൽ ആ പ്രസ്ഥാവന വളച്ചൊടിച്ച് ന്യൂസ് ആക്കുന്നതിനെ എന്ത് മാധ്യമ പ്രവർത്തനം എന്ന് വിളിക്കണം എന്ന് എല്ലാവർക്കും അറിയാം... 

 ABVP നൽകിയ പ്രസ്ഥാവന വാർത്തയാക്കുമ്പോൾ  നരേന്ദ്ര മോദിയുടെ ഫോട്ടോ വയ്ക്കുന്നതിനോടൊപ്പം പിണറായി വിജയൻ്റെ  ഫോട്ടോ കൂടി വയ്ക്കണമായിരുന്നു, വാർത്തയ്ക്ക് പിന്നിൽ വേറെ ഉദ്ദേശങ്ങൾ ഇല്ലായിരുന്നെങ്കിൽ....


https://www.reporterlive.com/abvp-statement-against-central-government-o-n-petrol-price-hike/121623/


കൃഷ്ണകുമാർ എം

Comments

Popular Posts