കൊച്ചിയിൽ യുവജനതയെ നശിപ്പിക്കുന്ന ലഹരിമാഫിയക്കെതിരെ കണ്ണ് തുറക്കാത്ത അധികാരികൾക്കെതിരെ യുവമോർച്ച നടത്തിയ കണയന്നൂർ താലൂക്ക് ഓഫീസ് ധർണ്ണ യുവമോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന നിശാ പാർട്ടികളിൽ വൻതോതിൽ മയക്കുമരുന്ന് ഉപയോഗമാണ് നടക്കുന്നത്, എന്നാൽ ഇത്തരത്തിലുള്ള പാർട്ടികൾക്കെതിരെ പോലീസ് കണ്ണടച്ച് ഇരിക്കുകയാണ് എന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.

BJP നോർത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ സ്വരാജ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ കൃഷ്ണകുമാർ മാഷ്, ജിത്തു വർഗ്ഗീസ്, ഐ റ്റി സെൽ കൺവീനർ പ്രശാന്ത് ഷേണായി, കമ്മിറ്റി അംഗങ്ങളായ രാഹുൽ ജയരാജ്, അരുൺ പേരൂർകട, കൊച്ചി മണ്ഡലം പ്രസിഡന്റ് നിധീഷ്, കളമശ്ശേരി ജനറൽ സെക്രട്ടറി ബിബിൻ രാജ്, ഡെസ്മ ബിബിൻ എന്നിവർ നേതൃത്വം നൽകി




Comments

Popular Posts