എൻഎസ്എസ് കോളേജ് എബിവിപി യൂണിറ്റ് ക്രിസ്തുമസ് ആഘോഷം

 ആഘോഷങ്ങളെന്നും  സന്തോഷങ്ങൾ നൽകുന്നവ തന്നെ എന്നതിൽ സംശയമില്ല. പക്ഷേ പണക്കൊഴുപ്പിനും ആർഭാടങ്ങൾക്കുമപ്പുറം നന്മയുള്ള ആഘോഷങ്ങൾക്ക് മാത്രമേമനസ്സിന് നിറഞ്ഞ ആനന്ദം നൽകുവാൻ സാധിക്കു...

അത്തരമൊരു ആഘോഷത്തിൽ പങ്കുചേരാൻ സാധിച്ചു എന്നതാണ് ഈ ക്രിസ്തുമസ്സിലെ എന്റെ ഏറ്റവും വലിയ ഭാഗ്യം.

വിടിഎം എൻഎസ്എസ് കോളേജ് എബിവിപി യൂണിറ്റ് ഈ വട്ടം ക്രിസ്തുമസ് ആഘോഷിച്ചത് csi ബാലികസദനത്തിലെ മിടുക്കികൾക്കൊപ്പമായിരുന്നു... 

എബിവിപി സംസ്ഥാന പ്രവർത്തക സമിതിഅംഗം കൃഷ്ണകുമാർ പരിപാടി ഉദ്ഘടനം ചെയ്തു എബിവിപി യൂണിറ്റ് ഭാരവാഹികൾ എബിവിപി വനിതാവേദി പ്രവർത്തകർ തിരശീലയ്ക്ക് പുറത്തുനിന്ന് പരിപാടി അഭംഗിയാവതിരിക്കാൻ മുഴുവൻസമയവും ഓടി നടന്നവർ എല്ലാം ഒന്നു ചേർന്നപ്പോൾ താരകം പൊൻ താരകമായി മാറി......

ബാലികസദനത്തിലെ കുട്ടികളുടെ കണ്ണുകളിൽ കണ്ട തിളക്കവും നമ്മുടെയൊക്കെ മനസുനിറച്ച ആനന്ദവും തന്നെയെന്ന് ഒരോ ക്രിസ്തുമസും പറഞ്ഞുവെക്കുന്ന സന്ദേശങ്ങൾ....

എല്ലാവർക്കും സ്നേഹംനിറഞ്ഞ ക്രിസ്തുമസ് ആശംസകൾ
















Comments

Popular Posts