തക്ഷശില - ABVP ഏകദിന ശില്പശാല കോതമംഗലം

 ABVP കോതമംഗലം നഗരത്തിൻ്റെ കീഴിൽ  തൃക്കാരിയൂർ സ്ഥാനീയ സമിതി സംഘടിപ്പിച്ച ഏകദിന ശില്പശാല "തക്ഷശില"


തക്ഷശില ഭാരതീയ സംസ്കാരവും പൈതൃകവും പുതുതലമുറകളിലേക്ക് നൽകിയ ഭാരതത്തിലെ വിശ്വവിഖ്യാതിത സർവ്വകലാശാലകളിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന സർവ്വകലാശാലകളിൽ ഒന്ന്... എന്തുകൊണ്ടും ABVP യുടെ അഭിമുഖ്യത്തിൽ നടത്തുന്ന ശില്പശാലയ്ക്ക് ഇടാൻ ഏറ്റവും ഉത്തമമായ പേര്. ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരൻ എന്ന മുഖ്യ വാക്യം ഉയർത്തി കലാലങ്ങളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ABVP, മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ വ്യക്തമാക്കുവാനും അതിലൂടെ വരും തലമുറയേ ദേശീതയുടെ പതാകവഹിക്കുന്നതിന് കെൽപ്പുള്ളവരാക്കാനും, സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന അഴിമതി വാഴും ഭരണാധികാരികൾക്കെതിരെ ശബ്ദമുയർത്തുവാനും സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ പടുത്തുയർത്തുവാനും ആണ് വിദ്യാർത്ഥി പരിഷത്ത് പ്രവർത്തിക്കുന്നത്....

ശില്പശാലയിൽ ABVP സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഈശ്വര പ്രസാദ്, ജില്ലാ പ്രസിഡൻ്റ് ആര്യൻ അജി, മുൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ദീപു നാരായൺ, മുൻ സംസ്ഥാന ഉപാദ്ധക്ഷ ഭാനുമതി ടീച്ചർ,മുൻ സംസ്ഥാന ഉപാദ്ധക്ഷൻ കൃഷ്ണകുമാർ മാഷ് എന്നിവർ പങ്കെടുത്തു.








































































Comments

Popular Posts